ആ ശിക്ഷ ഒരു താക്കീത് ആകുമായിരുന്നു; ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂര്‍ കൊലപാതകം ഉണ്ടാകില്ലായിരുന്നു: കുമ്മനം

kummanamതിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശിക്ഷ ഒരു താക്കീത് ആകുമായിരുന്നു. പെരുമ്പാവൂര്‍ കൊലക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന അപഹാസ്യമാണ്. ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിച്ചപ്പോള്‍ ഇതിനെതിരേ രംഗത്തുവന്ന ആളാണു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെന്നും കുമ്മനം ആരോപിച്ചു.

Related posts