ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകരെ കിടിലംകൊള്ളിക്കുന്ന ഒരു ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. വാര്‍ണസ് ബ്രോസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പേര് ദി കോണ്‍ജറിംഗ്-2. വിഷ്വല്‍സുകളെ മറന്ന് പ്രേക്ഷകന്‍ യഥാര്‍ഥ സംഭവങ്ങളില്‍ അകപ്പെട്ടു മരവിച്ചുപോകുന്ന അനുഭവം ഈ ചിത്രത്തില്‍ സാധ്യമാകുന്നു. ഫാട്രിക് വില്‍സണും പാട്രിക്കും അസാധാരണമായ ഒരു സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തിന് നോര്‍ത്ത് ലണ്ടനിലെ നിരീക്ഷണകേന്ദ്രത്തിലേക്കു പുറപ്പെടുന്നു. അവിടെ എത്തിയപ്പോഴാണ് പൈശാചികമായ സംഭവങ്ങളെയാണ് തങ്ങള്‍ അഭിമുഖീകരിച്ചിരിക്കുന്നതെന്ന് ബോധ്യമാകുന്നത്.
പിശാചുക്കളുടെ ക്രൂരപീഡനങ്ങളിലൂടെ ദുരിതം പേറുന്ന നാലു കുട്ടികളെയുംകൊണ്ട് കഷ്ടപ്പെടുന്ന ഒരമ്മയെ കണ്ട് അവരുടെ മനസലിഞ്ഞുപോകുന്നു. ഇവരെ പിശാചുക്കളില്‍നിന്നു മോചിപ്പിക്കുകയാണ് പാട്രിക്കുമാരുടെ കര്‍ത്തവ്യം. ഇതൊരു ഭ്രമാത്മകമായ അനുഭവമാണ്. ഇതുവരെ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല. ഫ്രാന്‍സസ് ഒ കോണര്‍ ആണ് അമ്മയെ അവതരിപ്പിക്കുന്നത്. മെഡിസണ്‍ വോള്‍ഫേ, ലോറന്‍ എസ്‌പോസിറ്റോ, പാട്രിക് മെക്കോലി, ബെഞ്ചമിന്‍ ഹേഗ്, മരിയ കെന്നഡി, സൈമണ്‍ ഡിലാനോ, ഫ്രാങ്ക് പ്രൊട്ടെന്റ്, സൈമണ്‍ മേക്ക് ബര്‍ണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. തിരക്കഥ ചാഡ്‌ഹെയ്‌സ്, ക്യാരി ഡബ്ല്യു ഹെയ്‌സ്, ആന്‍ഡ് ജയിംസ് വാന്‍, ഡേവിഡ് ലെസ്‌ലി ജോണ്‍സണ്‍ എന്നിങ്ങനെ നാലുപേര്‍ ചേര്‍ന്ന് എഴുതി. കാമറ ഡോണ്‍ വര്‍ജസ്, എഡിറ്റര്‍ കിര്‍ക്ക്‌മോറി, സംഗീതം ജോസഫ് ബിഷാര.
-ദേവസിക്കുട്ടി