തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയിക്കണമെങ്കില്‍ വി.എസ് തന്നെ മുന്നില്‍ നിന്ന് നയിക്കണമെന്ന് കാനം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവാണ് വി.എസ് എന്നു പറഞ്ഞ കാനം ഇക്കാര്യത്തില്‍ മറ്റ് ഇടതു കക്ഷികളുടെ താത്പര്യം സിപിഎം മാനിക്കുമെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതി ഇടതുപക്ഷത്തിനില്ലെന്നും അത്തരത്തിലൊരു കീഴ്‌വഴക്കം സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.