ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടി. ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്നതിന്റെ ചുരുക്കപ്പേരാണ് ഇടി എന്നത്. ശിവദയാണു നായിക. സത്യ എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണു ശിവദയുടേത്. ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാന്‍ ചങ്കുറപ്പുള്ള പെണ്‍കുട്ടിയാണ് സത്യ. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ ശിവദ അഭിനയിച്ചുവെന്നതും ശ്രദ്ധേയമാണ്. സിനിമ നാളെ തിയറ്ററുകളിലെത്തും.
സൈജു കുറുപ്പ്, മധുപാല്‍, ജോജു ജോര്‍ജ്, ബൈജു എഴുപുന്ന, സുനില്‍ സുഖദ, സുധി കോപ്പ, നന്ദന് ഉണ്ണി, ഉണ്ണി രാജന് പി. ദേവ്, സൂരജ്, അനിയപ്പന്, വി.കെ. ഉണ്ണിക്കൃഷ്ണന്, സാജന് പള്ളുരുത്തി, ഡൊമിനിക്, കലാഭവന്‍ സിനാജ്, വനിത, മോളി കണ്ണമാലി തുടങ്ങിയവരാണു മറ്റു താരങ്ങള്‍.
മാജിക് ലാന്റേണ്‍ ബാനറില്‍ അജാസ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഇടിയുടെ തിരക്കഥ, സംഭാഷണം അറോസ് ഇര്ഫാന്, സാജിദ് യാഹിയ എന്നിവര്‍ചേര്‍ന്ന് എഴുതുന്നു. സുജിത് സാരംഗ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രൊഡ. കണ് ട്രോളര്‍- ശ്രീകുമാര്‍ എഡി, കല- രാജീവ് കോവിലകം, മേക്കപ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ, സ്റ്റില്‍സ്- അനൂപ ചാക്കോ, പരസ്യകല-ഓള്‍ഡ് മങ്ക്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്.