കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത്്രോഗവാഹകരെ കണ്ടത്തിയതായി ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്. നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് മന്ത്രോഗം ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ കണ്ടത്തിയതായി സ്ഥിരീകരിച്ചത്. 115 സാമ്പിളുകളില്നിന്ന്്് 15 പേര് മന്ത്്രോഗ വാഹകരാണന്ന്് കണ്ടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ നടത്തിയ ക്യമ്പിലാണ് രോഗവാഹകരെ കണ്ടത്തിയത്. ഒഡിഷ, ഛത്തീസ്ഖഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുവന്നവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും വീടുകള്‍ വാടകയ്ക്കെടുത്തും കൂട്ടത്തോടെ താമസിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ രോഗം വ്യാപിക്കാന്‍ സാധ്യതയേറെയാണന്ന്് വെക്ടര്‍ കണ്ട്രോള് യുണിറ്റ്് അധികൃതര്‍ പറയുന്നു. അന്യദേശ തൊഴിലാളികളുടെ ജീവിതം ഏറെയും വൃത്തിഹീനമായ സഹചര്യത്തിലായതിനാല് മലേറിയ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. കഴിഞ്ഞവര്‍ഷം കോവൂരിനടുത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ മൂന്നുപേര്‍ക്ക് മലേറിയ കണ്ടത്തിയിരുന്നു. ആരോഗ്യകാര്യങ്ങളിലെ അശ്രദ്ധയും രോഗം വന്നാല്‍ ചികിത്സിക്കാത്തതും രോഗം പടരുവാന്‍ കാരണമാകുന്നുണ്ട്.
രോഗവാഹകരായ തൊഴിലാളികള്‍ സംസ്ഥാനത്ത് എത്തിയാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്്. പൊതുവേ ചികിത്സയ്ക്കും രോഗനിര്‍ണയ ക്യമ്പുകള്ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ സഹകരിക്കാറില്ല. ഇത് തദ്ദേശീയരായ ജനങ്ങളുടെ ആരോഗ്യത്തിന് ഭീക്ഷണി ഉയര്‍ത്താന്‍ കാരണമാകുന്നു. തൊഴിലാളികളുടെ ക്യാമ്പുകളില്‍ ശൗചാലയങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും രോഗം വ്യാപിക്കാന്‍ കാരണമാകുന്നുണ്ട്. മുമ്പ് നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഒരു ക്യാമ്പില്‍ കോളറ പടര്‍ന്നുപിടിച്ചിരുന്നു. ഭക്ഷണം പാകംചെയ്യാന്‍ ഉപയോഗിച്ചിരുന്നത് മലിനജലം ആയതായിരുന്നു കാരണം.
ലേബര്‍ ക്യാമ്പുകളില്‍ വേണ്ടതരത്തിലുള്ള പരിശോധനകള്‍ ഇല്ലാത്തതും രോഗം വ്യാപിക്കാന്‍ കാരണമാകുന്നുണ്ട്്. രോഗബാധിതരെ കണ്ടത്തിയാലും തുടര്‍ചികിത്സയ്ക്ക് ഇവര്‍ തയാറാകുന്നില്ല. ലേബര്‍ വകുപ്പും തദേശ വകുപ്പും ആരോഗ്യവകുപ്പും സമഗ്രമായൊരു ആരോഗ്യസംവിധാനം ഇവര്‍ക്കിടയില്‍ എത്തിച്ചാല്‍ മാത്രമേ രോഗം വ്യാപിക്കുന്നത്് തടയാന്‍ കഴിയുകയുള്ളുവെന്ന്്് ജില്ലാ വെക്ടര്‍ കണ്ട്രോളര് യൂണിറ്റ് സീനിയര്‍ ബയോളജിസ്റ്റ് പറഞ്ഞു.