ഇതര സംസ്ഥാന തൊഴിലാളികളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഉടനുണ്ടാവുമെന്ന് തൊഴില്‍മന്ത്രി

KTM-BENGALIEESകോട്ടയം: അന്യസംസ്ഥാന തൊഴിലാളികളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴിലാളികള്‍ മലയാളികളാണെങ്കിലും അല്ലെങ്കിലും അവരെയെല്ലാം തൊഴില്‍നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. ബാലവേല തടയുന്ന 1986-ലെ കേന്ദ്ര നിയമപ്രകാരം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ചൈല്‍ഡ് ലേബര്‍ റിഹാബിലിറ്റേഷന്‍ കം വെല്‍ഫെയര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്ക് ഇപ്പോള്‍ ലഭ്യമല്ല. തൊഴിലാളികളെ കൊണ്ടുവരുന്ന കോണ്‍ട്രാക്ടര്‍മാര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഹാജരാക്കണമെന്നാണ് നിയമം.എന്നാല്‍ കേരളത്തിലുള്ള ഭൂരിഭാഗം തൊഴിലാളികളുടെയും വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനുകളിലില്ല. കുടുംബമായി വരുന്ന തൊഴിലാളികളുടെ 18 വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ടും ജോലി ചെയ്യിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Related posts