ടൈമിംഗ് എന്ന വാക്കിന്റെ അര്‍ഥം ശരിക്കും അറിയണമെങ്കില്‍ ഈ ഫോട്ടോകള്‍ കണ്ടുനോക്കണം. ഇമേജ് ഷെയറിംഗ് സൈറ്റായ ഇംഗൂറില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇവ. ജീവിതത്തില്‍ പെട്ടെന്ന് ആരുടെയും കണ്ണില്‍പെടാത്ത സംഗതികളാണ് ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്.
എന്തായാലും ചിത്രങ്ങളില്‍ കാണുന്ന ആരുംതന്നെ തങ്ങള്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ പണികള്‍ മറക്കില്ലെന്ന കാര്യം ഉറപ്പാണ്. ഒന്നിലധികം ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്നാണു ചിത്രങ്ങള്‍ പകര്‍ത്തിയത്. പക്ഷേ, എങ്ങനെയാണു കൃത്യസമയത്ത് ക്ലിക്ക് ചെയ്യാന്‍ സാധിച്ചതെന്ന കാര്യത്തിലാണു എല്ലാവര്‍ക്കും സംശയം.
എന്നാല്‍ പലതും ഓര്‍ക്കാപ്പുറത്ത് പതിഞ്ഞതുമാവാം. എന്തായാലും, വിവരണം ആവശ്യമില്ലാത്ത ഈ ചിത്രങ്ങള്‍ ചിരിയുണര്‍ത്തുമെന്നു തീര്‍ച്ച.