ഇത്രയും ക്രൂരത വേണമായിരുന്നോ ? പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു; തടയാന്‍ ശ്രമിച്ച സഹപാഠികളെ ആക്രമിച്ചു

crimeകരൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍വച്ച് അതേ കോളജില്‍ പഠിച്ചിരുന്നയാള്‍ അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി കെ. സോനാലി(19) ആണ് സഹപാഠികളുടെ മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കോളജിലെ മുന്‍ വിദ്യാര്‍ഥിയും അച്ചടക്കനടപടിയുടെ പേരില്‍ ഏതാനും മാസംമുമ്പു സസ്‌പെന്‍ഷനിലായ ആളുമായ പി. ഉദയകുമാറാണ് പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഇന്നലെ ക്ലാസ്മുറിയില്‍ അതിക്രമിച്ചു കയറിയ ഉദയകുമാര്‍, തന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കണമെന്നു സോനാലിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം സാധ്യമല്ലെന്നു സോനാലി അറിയിച്ചതോടെ ഉദയകുമാര്‍ പട്ടികകൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച സഹപാഠികളെ ആക്രമിച്ചശേഷം ഉദയകുമാര്‍ രക്ഷപ്പെട്ടു. പിന്നീട് കരൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തന്റെ പ്രണയാഭ്യര്‍ഥന നിരവധി തവണ നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദേശ്യത്തോടെയാണ് ഉദയകുമാര്‍ കോളജിലെത്തിയതെന്നു പോലീസ് പറഞ്ഞു. സോനാലിയെ മധുര അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവഗംഗ ജില്ലയിലെ മാനാംദുരൈ സ്വദേശിനിയാണു സോനാലി. ഉദയകുമാര്‍ രാമനാഥപുരം വെങ്ങാലൂര്‍ സ്വദേശിയാണ്.

Related posts