ഞാന്‍ ലാലേട്ടന്റെ മകളായി അഭിനയിച്ചിട്ടുണ്ട്! സുരഭി ഈ രഹസ്യം വെളിപ്പെടുത്തിയപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാലും ഞെട്ടി

 

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി അടുത്തിടെ വെളിപ്പെടുത്തിയ രഹസ്യം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവാണെങ്കിലും ഇതുവരെ ഒരു സൂപ്പര്‍താരങ്ങളുടെ പോലും നായികയായി അഭിനയിക്കാനുള്ള ഭാഗ്യം സുരഭിയ്ക്കുണ്ടായിട്ടില്ല. എന്നാലിപ്പോള്‍ മോഹന്‍ലാലിന്റെ മകളായി താന്‍ അഭിനയിച്ചിട്ടുണ്ടെന്ന രഹസ്യം സുരഭി പങ്കുവച്ചപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ മോഹന്‍ലാല്‍ വരെയായാണ്.

ചാനല്‍ പരിപാടിക്കിടെയായിരുന്നു സുരഭിയുടെ വെളിപ്പെടുത്തല്‍. ലാലേട്ടന്റെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ശരിക്കും ഞെട്ടി. രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലിന്റെ മകളായി സുരഭി എത്തിയത്. കുട്ടി ആയിരുന്നത് കൊണ്ട് കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വലിയ ധാരണ ഇല്ലായിരുന്നു, സംവിധായകന്‍ പറഞ്ഞത് അതേ പോലെ ചെയ്യുകയായിരുന്നെന്നും സുരഭി പറഞ്ഞു.

Related posts