വീണ്ടും ഇരട്ടക്കുട്ടികളുണ്ടായ സന്തോഷത്തിലാണ് നടന്‍ അജു വര്‍ഗീസ്. ഇപ്പോഴുണ്ടായത് രണ്ട് ആണ്‍കുട്ടികള്‍. ജേക്, ലൂക് എന്നാണ് കുട്ടികളുടെ പേര്. ഏതായാലും അജുവിന്റെ ഈ ഭാഗ്യത്തിന് ട്രോളോടു ട്രോളാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. ആശംസകള്‍ പോലും ട്രോള്‍ രൂപത്തില്‍. സിനിമാ താരങ്ങള്‍ പോലും അജുവിന് ആശംസകള്‍ നല്‍കിയത് രസകരമായ ട്രോളുകളിലൂടെയാണ്.
ഇനിയിപ്പോ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിക്കാം അല്ലെ എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഞാന്‍ കളിപ്പാട്ടം മേടിച്ച് മുടിയുമെന്ന് സുഹൃത്തും നടനുമായ നീരജ് മാധവും പറയുന്നു. ഇവരെ കൂടാതെ നടന്‍ സലിം കുമാര്‍, നിവിന്‍ പോളി തുടങ്ങിയവരും അജുവിന് ആശംസകള്‍ അറിയിച്ചു.
പിന്നാലെ തന്നെ ട്രോളിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അജുവും രംഗത്തെത്തി. ട്രോള്‍ മഴയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കേരള ഫയര്‍ ഫോഴ്‌സിനും എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി എന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു. അജുവിന് ആദ്യമുണ്ടായ ഇരട്ടക്കുട്ടികള്‍ ഒരാണും പെണ്ണുമായിരുന്നു. ഇവാന്‍, ജുവാന എന്നാണ് ഇരുവരുടെയും പേര്.