ചുഴലിക്കാറ്റു ഭീഷണി; ‌ജാ​ഗ്ര​ത​യോ​ടെ തീ​ര​ദേ​ശം;  വള്ളങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി മത്‌സ്യത്തൊഴിലാളികൾ


തു​റ​വൂ​ർ: ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശം പൂ​ർ​ണ ജാ​ഗ്ര​ത​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം ആ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും വ​ല​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും തീ​ര​ത്തു​നി​ന്ന് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ക​ട​ൽ പ്ര​ക്ഷു​ബ്ദം അ​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രി​ന്റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​നം നി​ർ​ത്തി​വെ​ച്ച് വ​ള്ള​ങ്ങ​ൾ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ വ​റു​തി​ക്ക് അ​റു​തി​യാ​യി കു​റ​ഞ്ഞ രീ​തി​യി​ൽ മ​ത്സ്യം ല​ഭി​ച്ചു തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ചു​ഴ​ലി​ക്കാ​റ്റും ക​ട​ൽ​ക്ഷോ​ഭ ഭീ​ഷ​ണി​യും തീ​ര​ദേ​ശ​ത്തെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഉ​ൾ​നാ​ട​ൻ മ​ത്സ്യ ബ​ന്ധ​ന​വും ഏ​റെ​ക്കു​റെ നി​ർ​ത്തി​യി​ട്ടു​ണ്ട്. കു​ത്തി​യ​തോ​ട്, പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വു​മാ​യി തീ​ര​ത്ത് തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment