കണ്ണൂര്‍: മന്ത്രി കെ.സി. ജോസഫിനെ ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വീണ്ടും പോസ്റ്ററുകള്‍. മണ്ഡലത്തിലെ ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം, മണക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെയും, കെ.സി. ജോസഫിന്റെയും ചിത്രമുള്ള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കു റിച്ചുള്ള പോസ്റ്ററുകളില്‍ കരിഓയിലും ഒഴിച്ചിട്ടുണ്ട്.
ഞായറാഴ്ച ശ്രീകണ്ഠാപുരത്തും കെ.സി. ജോസഫിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 35 വര്‍ഷം മത്സരിച്ച കെ.സി. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു ഞായറാഴ്ച പോസ്റ്ററുകള്‍ പതിച്ചത്.