ഇനി ഉറങ്ങി നടക്കാം ഉറങ്ങിക്കൊണ്ടു നടക്കാവുന്ന സ്യൂട്ടുമായി ജൂറീസ് ഇന്‍ ഹോട്ടല്‍ രംഗത്ത്

cottഉറക്കത്തില്‍ പല ജീവികളും നടക്കാറുണ്ടെങ്കിലും മനുഷ്യരിലുള്ള ഉറക്കനടത്തത്തെ ഒരു രോഗമായിയാണ് കാണുന്നത്. എന്നാല്‍ ആ ചിന്ത മാറ്റാന്‍ സമയമായിരിക്കുന്നു. ബ്രിട്ടനിലെ പ്രമുഖ ഹോട്ടല്‍ ശൃംഗലയായ ജൂറീസ് ഇന്‍ തങ്ങളുടെ അതിഥികള്‍ക്കായി കാത്തുവച്ചിരിക്കുന്നത് ഉറങ്ങിക്കൊണ്ടു നടക്കാവുന്ന സ്യൂട്ടാണ്. ഡുവറ്റ് സ്യൂട്ട് എന്നാണിതിനു പേരിട്ടിരിക്കുന്നത്.

ബ്രിട്ടനിലെ പകുതിയിലേറെ ആളുകളും രാവിലെ കിടക്ക വിട്ടെഴുനേല്‍ക്കാന്‍  ബുദ്ധിമുട്ടുന്നുവെന്ന കണ്ടെത്തലാണ് ഹോട്ടലുകാരെ ഇത്തരമൊരു പരീക്ഷണത്തിനു പ്രേരിപ്പിച്ചത്.പ്രമുഖ ഡിസൈനറായ വെന്‍ഡി ബെന്‍സ്റ്റെഡാണ് വസ്ത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്.  വസ്ത്രം പൂര്‍ണമായും കോട്ടണ്‍ നിര്‍മിതമാണ്.

കോട്ടിനകവശം കിടക്ക പോലെയാണ്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കുന്ന സ്യൂട്ട് ആളുകളുടെ താത്പര്യമനുസരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നുണ്ടെന്നു ജൂറീസ് ഇന്നിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് സൂസന്‍ കാനോണ്‍ പറഞ്ഞു.

എന്തായാലും ബ്രിട്ടീഷുകാര്‍ ഇനി കൂടുതല്‍ ഉറങ്ങുമെന്നു പ്രതീക്ഷിക്കാം. ഉറക്കത്തിലുള്ള നടത്തവും കൂടിയേക്കാം…

Related posts