ഇനി ഞങ്ങള്‍ അനാഥരല്ല: വളര്‍ത്തമ്മമാരെ ലഭിച്ച കുഞ്ഞുങ്ങളുടെ സന്തോഷം

childഅനാഥാലയങ്ങളില്‍ കഴിഞ്ഞിരുന്ന തങ്ങള്‍ക്കു നിനച്ചിരിക്കാതെ ഒരു ദിവസം മാതാപിതാക്കളെ കിട്ടിയതിന്റെ സന്തോഷത്തിലാണു ഈ കുട്ടികള്‍. ഇവരെ ദത്തെടുക്കാന്‍ നിരവധി ദമ്പതികളാണു മുന്നോട്ടു വന്നതെന്നു ടുഗെദര്‍ വീ റൈസ് എന്ന അമേരിക്കന്‍ സംഘടന പറയുന്നു. സംഘടന തന്നെയാണു കുട്ടികളുടെ ചിരിക്കുന്ന മുഖങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചില കുട്ടികള്‍ ആയിരത്തിലധികം ദിവസങ്ങള്‍ അനാഥരായി ജീവിച്ചെങ്കില്‍ വേറെ ചിലര്‍ ജനിച്ചപ്പോള്‍ മുതല്‍ അനാഥാലയത്തിലാണ്. കൊച്ചുകുട്ടികളെ ദത്തെടുക്കാന്‍ ദമ്പതികള്‍ തയാറാവണമെന്നു സംഘടന ആവശ്യപ്പെടുന്നു. ഒന്‍പതു വയസു കഴിഞ്ഞാല്‍ ഒരു കുട്ടിയുടെ ദത്തെടുക്കപ്പെടാനുള്ള സാധ്യതകള്‍ അസ്തമിച്ചു തുടങ്ങും എന്നതിനാലാണിത്.

എല്ലാ കുട്ടിയും സ്‌നേഹം നിറഞ്ഞ ഒരു കുടുംബജീവിതം അര്‍ഹിക്കുന്നുവെന്നും അത് നേടിക്കൊടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഘടനയുടെ സ്ഥാപകനും മാര്‍ക്കറ്റിംഗ് മാനേജരുമായ ഡാനി മെന്‍ഡോസ പറയുന്നു.

Related posts