ഒരാള്‍ക്ക് ഇഷ്ടമുള്ള ഒന്ന് കഴിക്കണ്ടായെന്നു പറഞ്ഞാല്‍ ഉണ്ടാകുന്ന ദേഷ്യം പറയേണ്ടതില്ലല്ലോ… അത് പറയുന്നത് ഇഷ്ടം ഉള്ള ഒരാളാണെങ്കിലോ… നടി ബിപാഷയോട് ഇനി മധുര കഴിക്കണ്ട എന്നു പറഞ്ഞിരിക്കുകയാണ് ഭര്‍ത്താവ് കരണ്‍സിംഗ്. കല്യാണത്തിന് മുന്നേ ഫിറ്റ്‌നസെല്ലാം നന്നേ ശ്രദ്ധിച്ചിരുന്ന ബിപാഷ കല്യാണം കഴിഞ്ഞതോടെ മടിച്ചിയായി. മധുരം ഏറെ കഴിക്കാന്‍ തുടങ്ങിയതോടെ വണ്ണവും കൂടി.
ഇതോടെയാണ് ഭര്‍ത്താവ് കരണ്‍സിംഗ് ബിപാഷയുടെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ബിപാഷയുടെ തടികുറയ്ക്കാനായി ഭക്ഷണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കരണ്‍സിംഗ്. ഇനി കുറച്ചുനാളത്തേയ്ക്ക് മധുരം കഴിക്കണ്ടായെന്ന കര്‍ശ നിര്‍ദേശമാണ് ബിപാഷയ്ക്ക് കരണ്‍ കൊടുത്തിരിക്കുന്നത്. മധുരമേറെ ഇഷ്ടപ്പെടുന്ന ബിപാഷയ്ക്ക് അല്പം നീരസം തോന്നിയെങ്കിലും തന്റെ ആരോഗ്യ സംരക്ഷണത്തിന് ആയതു കൊണ്ട് മാത്രം കരണിന്റെ നിര്‍ദേശങ്ങളെല്ലാം അനുസരിച്ച് നല്ല കുട്ടിയായിരിക്കുകയാണ് ബിപാഷ.