വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ എന്‍ജിനിയറെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി. സിക്ക് അമേരിക്കന്‍ ലീഗല്‍ ഡിഫെന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ടിന്റെ സഹസ്ഥാപകനായ മന്‍ജിത് സിംഗിനെയാണ് ഒബാമ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
ഒബാമ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിരവധി പ്രഖ്യാപനങ്ങളിലാണ് മന്‍ജിത് സിംഗിന്റെ പുതിയ ദൗത്യത്തെക്കുറിച്ചും വിശദീകരിച്ചിരിക്കുന്നത്. ഗുരുഗോവിന്ദ് സിംഗ് ഫൗണേ്ടഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മന്‍ജിത്. മുംബൈ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിംഗ് ബിരുദത്തിനുശേഷം അമേരിക്കയിലേക്ക് കുടിയേറിയതാണ് മന്‍ജിത്.