ഇങ്ങനെയൊക്കെ ചെയ്യാമോ..! ജലാശയങ്ങ ളിലും വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന സംഘം സജീവം; കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യാൻ ഈടാക്കുന്നത് കാൽ ലക്ഷംരൂപ

malinyamകോട്ടയം: കക്കൂസ് മാലിന്യം നീക്കം ചെയ്യും എന്ന പരസ്യം നൽകി ഇവ കോരി വഴിയോരങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന സംഘങ്ങൾ നിരവധി. കഴിഞ്ഞയാഴ്ച പേരൂരിൽ നാട്ടുകാർ കക്കൂസ് മാലിന്യ ലോറി പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള ഏതാനുംപേർ ഇത് വൻവരുമാനമുള്ള തൊഴിലാ ക്കി മാറ്റിയിരിക്കുകയാണ്.

കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യുന്നതിന് കാൽ ലക്ഷംരൂപ വരെ വാങ്ങുന്ന ഏജൻസികൾ കുടിവെള്ളം എന്ന ബോർഡ് പുറത്ത് എഴുതി വച്ച് ടാങ്കർ ലോറികളിൽ കയറ്റി ഇവ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുകാണ്. കുമരകം, വടവാതൂർ, കിടങ്ങൂർ, തലയോലപറന്പ് പ്രദേശങ്ങളി ലെ തോടുകളിലും കാനകളിലുമാണ് ഇവർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത്.

പിടികൂടിയാൽ 5000രൂപ മാത്രം പിഴയടച്ച് ലോറികൾ വീണ്ടെടുക്കുകയാണു പതിവ്. നാട്ടുകാർ പിടികൂടി ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതും ലോറികൾക്ക് കേടുപാടുണ്ടാക്കുന്നതും മാത്രമാണ് ശിക്ഷ. വിവിധ സ്റ്റേഷനുകളിൽ പോലീസിനു കൈമട ക്കു കൊടുത്ത് ഇത്തരം മാലിന്യസംഘങ്ങൾ ലോറിയുമായി മടങ്ങുകയാണു പതിവ്.

കക്കൂസ് മാലിന്യം യാത്രാമധ്യേ ആകാശത്ത് തള്ളുന്ന വിമാന ക്കന്പനികളിൽനിന്ന് 50,000രൂപ വരെ പിഴയീടാക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ട സാഹച ര്യത്തിലാണ് ഇതിന്‍റെ പതിൻമടങ്ങ് മാലിന്യം വഴിയോരങ്ങളിൽ തള്ളുന്നതിന് തുച്ഛമായ പിഴ പോലീസ് ഈടാക്കുന്നത്.ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് സമീപമു ളള ജനവാസ മേഖലകളിൽ വിമാനങ്ങളിൽനിന്നു കക്കൂസ് മാലിന്യം പുറന്തള്ളുന്നതായി ചൂണ്ടിക്കാട്ടി ഡൽഹി കോടതിയിൽ വന്ന പൊതുതാത്പര്യ ഹർജിയിലായിരുന്നു ഈ വിധി.

അതേ സമയം നാട്ടുകാർ സംഘടിതരായി കേരളത്തിൽ വിവിധയി ടങ്ങളിൽ ഇത്തരം സംഭവം കോടതിയിലെത്തിച്ചപ്പോൾ അര ലക്ഷം രൂപ പിഴ അടപ്പിച്ച വിധികൾ പലതുണ്ടായി. നാട്ടുകാർ ടാങ്കർ ലോറി പിടികൂടിയാൽ തന്നെ പോലീസ് കേസൊതുക്കി വണ്ടി വിട്ടുകൊടുക്കുന്നതാണ് പതിവ്.

പഴക്കം ചെന്ന ടാങ്കർ ലോറികൾ രാത്രി കടന്നുപോയാൽ അത് കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിയാമെന്നിരിക്കെ പട്രോളിംഗ് ടീമുകൾ ജാഗ്രത പുലർത്തുന്നില്ല. ജില്ലയിൽ കഴിഞ്ഞ വർഷം ഇത്തരത്തിൽ ഒട്ടേറെ കേസുകളു ണ്ടായെങ്കിലും 5000രൂപ ഈടാക്കി ലോറികൾ വിട്ടുകൊടുത്ത തല്ലാതെ മറ്റ് നടപടികളുണ്ടായില്ല.

Related posts