ഇന്ധനവില വര്‍ധന: പരവൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

klm-petrolപരവൂര്‍ : പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയ്ക്ക് നിരന്തരം വിലവര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരവൂര്‍ പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി വൈദ്യുതി ഭവന് മുന്നില്‍ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. പ്രകാശ്,   ഡിസിസിഅംഗം അഡ്വ. വരദരാജന്‍, പരവൂര്‍ മണ്ഡലം പ്രസിഡന്റഎസ്. സുനില്‍കുമാര്‍, ബ്ലോക്ക് ഭാരവാഹികളായ അനില്‍ പൂതക്കുളം,  തെക്കുംഭാഗം ഷാജി, സതീശന്‍, നെല്ലേറ്റില്‍ ബാബു, സുധീര്‍കുമാര്‍, റഫീക്ക്, കൗണ്‍സിലര്‍മാരായ സതീഷ് വാവറ, ദീപാസോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts