ഇരിട്ടി: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം ഇരിട്ടി സിഐ ബി. ഉണ്ണികൃഷ്ണനും സംഘവും പിടികൂടി. കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ഇന്ന് രാവിലെ പതിനൊന്നോടെ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അഴീക്കോട് സ്വദേശി റാഷിദ് (37)നെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്വല്ലറിക്കാര്ക്കായി കൊണ്ടുവന്ന പണമാണെന്നാണ് റാഷിദ് പറഞ്ഞതെങ്കിലും യാതൊരു രേഖയും ഉണ്ടായിരുന്നില്ലന്ന് പോലീസ് പറഞ്ഞു. വാഹനത്തില്‍നിന്നു ആറ് സ്വര്‍ണ വളകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇരിട്ടിയില്‍ കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം പിടികൂടി
