ഇരിട്ടിയില്‍ സ്കൂള്‍ പരിസരത്ത് പുകയില വില്പന: 6 വ്യാപാരികള്‍ അറസ്റ്റില്‍

knr-pukaelaഇരിട്ടി: ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ സ്കൂള്‍ പരിസരത്ത് പുകയില വില്‍ക്കുന്ന ആറ് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു.  ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദേശാനുസരണം എസ്‌ഐമാരും സിഐമാരുമാണ് റെയ്ഡ് നടത്തിയത്. മുഴക്കുന്ന്, ആറളം, പേരാവൂര്‍, മട്ടന്നൂര്‍,  ഉളിക്കല്‍ സ്റ്റേഷന്‍ പരധിയില്‍ നിന്നാണ്  പുകയില ഉത്പന്നം വിറ്റവരെ അറസ്റ്റ് ചെയ്തത്.  ഇവര്‍ക്കെതിരേ പുകയില നിരോധിത നിയമപ്രകാരം കേസെടുത്തു. സ്കൂള്‍ പരിസരത്തും മറ്റും പരസ്യമായി പുകയില ഉത്പന്നങ്ങള്‍ ഉപയോഗിയിച്ച അറുപത്  പേരെ പിടികൂടി  ഇവര്‍ക്കെതിരെയും െേകസടുത്തു. വരും ദിവസങ്ങളിലും പുകയില ഉത്പന്നങ്ങളുടെ പരസ്യമായ വില്‍പന തടയാന്‍  പോലീസ് കര്‍ശന  നടപടി സ്വീകരിക്കും.

Related posts