ഇരിട്ടി: ഇരിട്ടി വിളക്കോട് ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. മുസ്‌ലിംലീഗ് പേരാവൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും ഇരിട്ടിയിലെ പഴവ്യാപാരിയുമായ തറാല്‍ ഈസയുടെ വീടിനുനേരേയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമിസംഘമാണ് വാഹനങ്ങള്‍ തകര്‍ത്തത്. പെട്രോള്‍ ഒഴിച്ചാണ് ബുള്ളറ്റ് കത്തിച്ചത്. ബുള്ളറ്റ് ഭാഗീകമായി കത്തിനശിച്ചു.
കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ലീഗ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, അഡ്വ. കെ. മുഹമ്മദലി, സി. അബ്ദുള്ള, കെ. റഷീദ്, ഒ. ഹംസ, സണ്ണി ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ സജി ജോസ്, തോമസ് വര്‍ഗീസ്, ബൈജു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി.എ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.