അധ്യാപകരെന്ന് കേൾക്കുന്പോൾത്തന്നെ നല്ല ചൂരൽക്കഷായമാകും പണ്ടൊക്കെ മിക്കവരുടേയും മനസിൽ വരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ഇതിനെല്ലാം വ്യത്യാസം വന്നു. കുട്ടികളുടെ ബെസ്റ്റ് ഫ്രെണ്ട്സ് ആണ് മിക്ക അധ്യാപകരുമിപ്പോൾ. ജെൻസികളുടെ ഭാഷയിൽ പറഞ്ഞാൽ പൂക്കികൾ.
അധ്യാപികയും തന്റെ കുട്ടികളും തമ്മിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുമാക്ക് തുമാക്ക് എന്ന പാട്ടിനാണ് അധ്യാപികമാരും വിദ്യാർഥികളും നൃത്തം ചെയ്യുന്നത്.
പാട്ട് തുടങ്ങുന്പോൾ ആദ്യം ഒരു അധ്യാപിക മാത്രം സ്റ്റെപ്പ് വച്ച് മുന്നോട്ട് പോകുന്നു. പിന്നീട് പാട്ടിന് അനുസരിച്ച് ബാക്കിയുള്ള കുട്ടികളും സ്റ്റെ്പപുകൾവച്ച് നീങ്ങുന്നു. പിന്നീട് മറ്റൊരു അധ്യാപിക കൂടി ഇവരോട് ചേരുന്നതോടെ അതൊരു ഗ്രൂപ്പ് ഡാൻസ് ആയി മാറി.
വീഡിയോ പങ്കുവച്ച് സെക്കന്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഇതുവരെയുള്ള തുമാക് തുമാക് ട്രെൻഡിലെ ഏറ്റവും മനോഹരമായ റീൽ ഇവരുടേതാണ് എന്ന് വിശേഷിപ്പിച്ചാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.