മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ഏപ്രിൽ 20നു മുൻപ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ടീമിനെ തന്നെ പ്രഖ്യാപിക്കും. ഒന്നര വർഷമായി ഇതിനായി ശ്രമിക്കുകയാണ്. എല്ലാ കളിക്കാരെയും നിരീക്ഷിച്ചുവരികയാണെന്നും പ്രസാദ് കൂട്ടിച്ചേർത്തു.