കാഞ്ഞിരപ്പള്ളി: എട്ടാംക്ലാസ് വിദ്യാര്‍ഥിയെ എയര്‍ഗണ്‍ ചൂണ്ടിഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യേഗസ്ഥനെ ഇന്നു കോടതിയില്‍ ഹാജരാക്കും. പെരുവന്താനം പോലീസ് സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ ഷെമിമോനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറരയോടെ നോമ്പുകാലപ്രാര്‍ഥനക്ക് പള്ളിയിലെത്തിയ വിദ്യാര്‍ഥി ചെരുപ്പ്തട്ടിതെറുപ്പിച്ച് എന്നാരോപിച്ച് ഷെമിമോന്‍മര്‍ദിക്കുകയും പിന്നീട് വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞദിവസം പള്ളിയില്‍വെച്ച് ഷെമിമോന്റെ മകനും വിദ്യാര്‍ഥിയും തമ്മില്‍ചെരുപ്പ്മാറ്റിവെച്ചതിന്റെ പേരില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഈ കാര്യം ഷെമിമോന്‍അറിയുകയും പിന്നീട് പ്രകോപിതനായി വീട്ടിലെത്തിതോക്ക് ചൂണ്ടുകയുമായിരുന്നു. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷെമിമോനെ കാഞ്ഞിരപ്പള്ളിപോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് സിഐ. യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിയുടെവീട്ടില്‍ ഷെമിമോനെ എത്തിച്ച് തെളിവെടുത്തതിനുശേഷം ഇന്ന് കോടതിയില്‍ഹാജരാക്കും.