കെനിയ നാഷണല്‍ പാര്‍ക്കില്‍ നിന്ന് എടുത്ത ഒരു ലാന്‍സ്‌കേപ് ചിത്രമാണിത്. മേഘങ്ങള്‍ നിറഞ്ഞ ആകാശവും പാറക്കൂട്ടവുമായി വളരെ മനോഹരമാണ് ഈ ചിത്രം. എന്നാല്‍ ഈ മനോഹരതയില്‍ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഫോട്ടോയിലെ പാറക്കൂട്ടത്തിലേക്ക് ഒന്ന് സൂം ചെയ്തു നോക്കിയാല്‍ ആ അപകടം കാണാം. ഒരു സിംഹം ഫോട്ടോഗ്രഫറെ നോക്കി കിടക്കുന്നു.
വലിയ പാറയ്ക്കു മുകളിലുള്ള മരത്തിനു ചുവട്ടിലാണു സിംഹം വിശ്രമിക്കുന്നത്. ചിത്രം ശ്രദ്ധിച്ചാല്‍ സിംഹം മാത്രമല്ല രണ്ടു സിംഹികള്‍ കൂടെയുണ്ടടന്ന് കാണാം. മാര്‍ക്ക് ഡ്രിസ്‌ഡെയില്‍ എന്ന ഫോട്ടോഗ്രഫറാണ് ഈ ചിത്രം പകര്‍ത്തിയത്. സീബ്രകളെ കണ്ടാണ് താന്‍ അവിടെയെത്തിയതെന്നും കുറച്ച് കഴിഞ്ഞപ്പോഴാണ് അപകടം തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ സ്ഥലം കാലിയാക്കുകയായിരുന്നുവെന്ന് മാര്‍ക്ക് പറയുന്നു.
ഈ മനോഹര ചിത്രത്തില്‍ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ടണ്ട്
