ഹൃദയം നിറയെ പ്രണയത്തിന്റെ ഊര്‍ജസ്വലതയുമായി വമ്പന്‍ പോരാട്ടങ്ങളുടെ മിന്നല്‍ പിണരുകളുമായി വിശാല്‍ നായകനായി അഭിനയിക്കുന്ന മരുത് വരുന്നു. ശ്രീദിവ്യയാണ് നായിക. അണ്ണാഗോപുരം ഫിലിംസിന്റെ ബാനറില്‍ കൊമ്പന്‍ ഫെയിം എം. മുത്തയ്യ സംവിധാനം ചെയ്ത ചിത്രമാണ് മരുത്. ഈ ആക്ഷന്‍ റൊമാന്‍സ് ഫാമിലി സെന്റിമെന്‍സ് ചിത്രത്തിന്റെ ഛായാഗ്രഹണം വേല്‍രാജ് നിര്‍വഹിച്ചു. നിര്‍മാണം ജെ. വെങ്കിടേഷ്. തിരക്കഥ-ഗൗതം രാജ്, സംഗീതം-ഡി ഇമാന്‍, എഡിറ്റിംഗ്-പ്രവീണ്‍ കെ. എല്‍, വിതരണക്കാര്‍-മാസ്തി റിലീസ്.
വിശാല്‍, ശ്രീദിവ്യ എന്നിവരോടൊപ്പം രാധാരവി, സൂരി, ആര്‍.കെ. സുരേഷ് തുടങ്ങിയവരും മലയാളികളുടെ പ്രിയ നടി കൊളപ്പുള്ളി ലീലയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്മയുടെ പ്രതീകവും കരുത്തനുമായ ഒരു ചുമട്ട് തൊഴിലാളിയായാണ് വിശാല്‍ വേഷമിടുന്നത്. മേയ് 20ന് മരുത് പ്രദര്‍ശനത്തിനെത്തും. -ദേവസിക്കുട്ടി