ഉപ്പ് തുറന്നു വയ്ക്കരുത്; അടുപ്പിനടുത്തു സൂക്ഷിക്കരുത് ബിപി കൂട്ടുന്ന സോഡിയം

Saltശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലന്‍സ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ ഒഴിവാക്കി പ്രോസസ് ഫുഡ്‌സ് ശീലമാക്കുന്നവരാണ് നമ്മളില്‍ പലരും. പച്ചക്കറികള്‍ ധാരാളം കഴിക്കാത്തവര്‍ ഉപ്പ് കൂടുതലായി കഴിക്കുമ്പോല്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോള്‍ രക്തസമ്മര്‍ദം(ബിപി) കൂടും.

ഉപ്പ് സൂക്ഷിക്കുമ്പോള്‍- വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്

* ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
* ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും.
* അയഡൈസ്ഡ് ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.
* ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കില്‍ ഇട്ടാല്‍ അളവില്‍ കൂടാനുള്ള സാധ്യതയേറും.

Related posts