കോട്ടയം: സാമുഹ്യ പ്രവര്‍ത്തകന്റെ ഉയരത്തിലിരുന്നുള്ള പ്രതിഷേധം ഫയര്‍ഫോഴ്സിന് പണിയായി. നോട്ടീസ് വിതരണവുമായി കളക്ടറേറ്റ് പരിസരത്തുള്ള മരത്തിനു മുകളില്‍ കയറിയ ആളെ ഫയര്‍ഫോഴ്സ് സംഘം എത്തി താഴെയിറക്കി. കൊല്ലം സ്വദേശി മേക്കോണ്‍ മുരുകനാണ് ഇന്നു രാവിലെ 10.30ന് നോട്ടീസ് വിതരണത്തിനായി കളക്ടറേറ്റു വളപ്പിലെ മരത്തില്‍ കയറിയത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുക, പാവപ്പെട്ടവര്‍ക്കു വീടു നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മരത്തിനു മുകളില്‍ കയറിയുള്ള ഇയാളുടെ പ്രതിഷേധം. തുടര്‍ന്നു മരത്തില്‍ നിന്നും ഇറങ്ങാന്‍ കഴിയാതെ വന്ന മുരുകനെ ഫയര്‍ഫോഴ്സ് സംഘമെത്തി താഴെ ഇറക്കുകയായിരുന്നു. പറ്റുന്നപണിക്ക് പോയാല്‍ പേരെയെന്ന ചിലര്‍ ഇയാളെ ഹാസ്യരൂപത്തില്‍ കളിയാക്കുന്നതും സംഭവസ്ഥലത്തുനിന്ന് കേള്ക്കാമായി രുന്നു. കാലിനു നിസാര പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റ് പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.