അഭിനയമായിരുന്നിട്ടു കൂടി ബലാത്സംഗ രംഗം ചിത്രീകരിച്ച ദിവസം രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്ന് നടി തപ്‌സി സെന്‍. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിലാണ് ബലാത്സംഗം ചെയ്യപ്പെടുന്ന യുവതിയായി തപ്‌സി അഭിനയിച്ചത്. അത് അഭിനയമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും തപ്‌സി പറഞ്ഞു. ഈ രംഗം അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ എത്രമാത്രം ക്രൂരത അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി. ആ രംഗം ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ താന്‍ ശരിക്കും കരഞ്ഞു പോയി. സംവിധായകരും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരുമാണ് അന്ന് തന്നെ ആശ്വസിപ്പിച്ചത്.
സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന അവസ്ഥ ഇല്ലാതാകുമ്പോഴേ അവര്‍ സ്വതന്ത്രരാണ് എന്ന് പറയാനാകൂ. രാത്രികളില്‍ സ്ത്രീകള്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുണ്ടാകണമെന്നും തപ്‌സി പറഞ്ഞു. സ്ത്രീകള്‍ ശരിക്കും ബഹുമാനിക്കപ്പെടണം. പിങ്ക് എന്ന സിനിമ സ്ത്രീ അനുഭവിക്കുന്ന ദയനീയാവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ബലാത്സംഗത്തിനെതിരെ അവബോധം സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്കാകുമെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.