ഊട്ടറയിലും മുതലമടയിലും മേല്‍പ്പാലം; നിര്‍ദ്ദേശങ്ങള്‍ പി.കെ.ബിജു എംപി ബജറ്റ് പ്രസംഗത്തില്‍ ഉന്നയിച്ചു

PKD-PKBJIUപാലക്കാട്: കൊല്ലങ്കോട് ഊട്ടറയിലും, മുതലമട റെയില്‍വേ സ്റ്റേഷനടുത്തും റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് തുകയനുവദിക്കണമെന്ന് പി.കെ.ബിജു.എം.പി ബജറ്റ് ചര്‍ച്ചയിലെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. വടവന്നൂര്‍, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളില്‍ നിന്നുളളവര്‍ക്ക് പാലക്കാട് ടൗണ്‍, ചിറ്റൂര്‍ താലൂക്ക്, കോയമ്പത്തൂര്‍, ത്യശ്ശൂര്‍ എന്നിവടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുളള റോഡിലാണ് കൊല്ലങ്കോട്-ഊട്ടറ റെയില്‍വേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം, നെല്ലിയാമ്പതി, മീങ്കര, ചുളളിയാര്‍, പോത്തുണ്ടി തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കെത്തുന്നതിനുംഈറോഡാണ്ഉപയോഗിക്കുന്നത്.

കൊല്ലങ്കോട്-ഊട്ടറ റെയില്‍വേ ഗേറ്റ് കൂടുതല്‍ നേരം അടച്ചിടുന്നത് മേഖലയിലെ യാത്രക്കാര്‍ക്കും സുഗമമായ ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്നുണ്ട്.  ഊട്ടറ റെയില്‍വേ ഗേറ്റില്‍ കുടുങ്ങി യഥാസമയം ചികിത്സ ലഭിക്കാതെ നിരവധി പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. പാലക്കാട്-പൊളളാച്ചി ഗേജ് മാറ്റം പൂര്‍ത്തിയായതിനാല്‍ മേഖലയിലെ ട്രാഫിക് കുരുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കൊല്ലങ്കോട് ഊട്ടറയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കണം. മുതലമടയിലും റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് തുകയനുവദിക്കണമെന്നാവശ്യവും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ബജറ്റ് ചര്‍ച്ചയില്‍ എം.പി ഉന്നയിച്ചിട്ടുണ്ട്.

Related posts