ഊട്ടി ബൊട്ടാനിക്കല്‍ ഗാര്‍ഡിനില്‍ രണ്ടാം സീസണുവേണ്ടി പൂച്ചെടികള്‍ ഒരുങ്ങി

PKD-OOTYകോയമ്പത്തൂര്‍: ഊട്ടി ബൊട്ടാനിക്കല്‍ ഗാര്‍ഡിനില്‍ രണ്ടാംസീസണിനു മുന്നോടിയായി പൂച്ചെടികള്‍ തയാറായി. വിവിധയിനത്തില്‍പെട്ട പതിനായിരത്തിലേറെ പൂച്ചെടികളാണ് ഒരുക്കിയിട്ടുള്ളത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആദ്യമായി പോളിയേണ്‍ എന്നയിനം വര്‍ണഇലകള്‍ പൂക്കുന്ന ചെടിയും പ്രദര്‍ശിപ്പിക്കും.പൂക്കളുടെ പ്രദര്‍ശനത്തിനായി പൂച്ചെടികള്‍ ഒരുക്കല്‍ ജില്ലാ കളക്ടര്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഡാലിയ, ഡെല്‍ഫീനിയം, സാല്‍വിയ, ഇങ്കോ മാരിഗോള്‍ഡ്, ഫ്രഞ്ച് മാരിഗോള്‍ഡ്, ഫാന്‍സി, ഫിക്കോണിയ, ഡെയ്‌സി, കാലന്‍ഡുല, ഡയാന്തസ് എന്നിങ്ങനെ അമ്പത്തിയഞ്ചിനം ചെടികളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.പൂക്കള്‍ ഒരുമാസക്കാലം പ്രദര്‍ശനത്തിനു വയ്ക്കും.

Related posts