ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; എ.​സി. മൊ​യ്തീ​ന്‍ വ്യാഴാഴ്ച ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം


കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം നേ​താ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി. മൊ​യ്തീ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി 31ന് വ്യാഴാഴ്ച ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് മാ​നേ​ജ​രും മൊ​യ്തീ​നും ത​മ്മി​ലു​ള്ള വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളും ഫോ​ണ്‍ റെ​ക്കോ​ര്‍​ഡു​ക​ളും ഇ​ഡി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ബെ​നാ​മി ലോ​ണ്‍ ഇ​ട​പാ​ട് അ​ട​ക്ക​മു​ള്ള​വ​യെ​ക്കു​റി​ച്ചും ചോ​ദ്യം ചെ​യ്യും. ബെ​നാ​മി ഇ​ട​പാ​ടു​കാ​ര്‍​ക്കും ഇ ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ കോ​ടി​ക​ളു​ടെ ബെ​നാ​മി ലോ​ണു​ക​ള്‍​ക്ക് പി​ന്നി​ല്‍ എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ ആ​ണെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

പാ​വ​ങ്ങ​ളു​ടെ ഭൂ​മി അ​വ​ര​റി​യാ​തെ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ബെ​നാ​മി​ക​ള്‍ ലോ​ണ്‍ ത​ട്ടി​യ​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു. ആ​റ് ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 15 കോ​ടി​രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നാ​ണ് ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

150 കോ​ടി രൂ​പ​യു​ടെ ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ന് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ ജി​ല്ലാ നേ​താ​ക്ക​ള​ട​ക്കം കൂ​ട്ട് നി​ന്നെ​ന്നാ​ണ് ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്ന​ത്. നേ​താ​ക്ക​ളു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ബെ​നാ​മി​ക​ള്‍ സ്വ​ത്തു​ക്ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി കോ​ടി​ക​ളു​ടെ ലോ​ണ്‍ ത​ട്ടി​യ​ത്.

പാ​വ​പ്പെ​ട്ട ഇ​ട​പാ​ടു​കാ​രു​ടെ ഭൂ​മി അ​വ​ര​റി​യാ​തെ​യാ​ണ് ബെ​നാ​മി​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​രേ ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ഒ​ന്നി​ല​ധി​കം ലോ​ണു​ക​ള്‍ അ​നു​വ​ദി​ച്ചു.

മു​ന്‍​മ​ന്ത്രി​യും എ​ല്‍​എ​എ​ല്‍​യു​മാ​യി എ ​സി മൊ​യ്തീ​നി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് പ​ല ലോ​ണു​ക​ളും ബെ​നാ​മി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

ബെ​നാ​മി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന പി.​പി. കി​ര​ണ്‍, സി.​എം. റ​ഹീം, എം.​കെ. ഷി​ജു, സ​തീ​ഷ് കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 15 കോ​ടി മൂ​ല്യം വ​രു​ന്ന 36 സ്വ​ത്ത് വ​ക​ക​ള്‍ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടു​കെ​ട്ടി . എ.​സി. മൊ​യ​തീ​ന്‍, ഭാ​ര്യ എ​ന്നി​വ​രു​ടെ ബാ​ങ്കി​ല്‍ സ്ഥി​രം നി​ക്ഷേ​പ​മാ​യു​ള്ള 28 ല​ക്ഷം രൂ​പ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment