മാധവന്റെ ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കിയ ഇരുധി സുട്രു എന്ന ചിത്രത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച് ഋതികാ സിംഗ് അടുത്തതായി വിജയ് സേതുപതിയുടെ നായികയാവുന്നു.
നിരവധി അംഗീകാരങ്ങളും ബോക്‌സോഫീസ് വിജയവും നേടിയ കാക്കാ മുട്ടൈ എന്ന ചിത്രമൊരുക്കിയ മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന ആണ്ടവന്‍ കട്ടലൈ എന്ന പുതിയ ചിത്രത്തിലാണ് ഋതികയും വിജയ് സേതുപതിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ മറ്റു കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഹിന്ദിയില്‍ സാലാ കഡൂസ് എന്ന പേരില്‍ റിലീസ് ചെയ്ത ഇരുദി സുട്രു ഋതികയുടെ ആദ്യ ചിത്രമായിരുന്നു. ചിത്രത്തില്‍ ബോക്‌സിംഗ് താരമായി തിളങ്ങിയ ഋതികാ യഥാര്‍ഥ ജീവിതത്തിലും ബോക്‌സിംഗ് ചാമ്പ്യന്‍ ആണ്.