കൊച്ചി: മലയാളികളുടെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ “എം ഫോണ്‍’ തിങ്കളാഴ്ച കൊച്ചിയില്‍ പുറത്തിറക്കും. കൊറിയന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച 3 ഡി, 4 ജി സവിശേഷതകളോടു കൂടിയാണ് എം ഫോണുകള്‍ പുറത്തിറങ്ങുന്നത്. ഉപഭോക്താവിന് സ്വകാര്യത ഉറപ്പുനല്‍കുന്ന ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യയും ഈ ഫോണുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഉന്നതശ്രേണിയിലുള്ള സ്മാര്‍ട്‌ഫോണുകളോടു കിടപിടിക്കുന്നതാണ് എം ഫോണ്‍ അവതരിപ്പിക്കുന്ന ശ്രേണി. മികച്ച സാങ്കേതികവിദ്യയും ഗുണനിലവാരവും ഒത്തുചേരുന്ന എം ഫോണുകള്‍ സാധാരണക്കാര്‍ക്കുകൂടി അനുയോജ്യമായ വിലയിലാണ് വിപണിയില്‍ ലഭ്യമാക്കുന്നത്.
2016ല്‍ ഇന്ത്യയിലെതന്നെ മികച്ച സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാകുകയെന്ന ലക്ഷ്യമാണ് എം ഫോണ്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജിയുടെ ലക്ഷ്യം. ഇന്ത്യയില്‍ എല്ലാ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും സര്‍വീസ് സൗകര്യവും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. റീട്ടെയില്‍ വിപണിയ്‌ക്കൊപ്പം ഓണ്‍ലൈനില്‍ എം ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mphone.in എന്ന സൈറ്റ് സന്ദര്‍ശിക്കാം. സ്മാര്‍ട് വാച്ചുകളും, ടാബുകളും അടങ്ങുന്ന പുതുതലമുറയിലുള്ള ഉത്പന്നങ്ങള്‍ ഈ വര്‍ഷം മധ്യത്തോടെ എം ഫോണ്‍ പുറത്തിറക്കും. എം ഫോണ്‍ ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നു നാളെ മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വിശദവിവരങ്ങള്‍ക്ക്: 18008338333 (ടോള്‍ ഫ്രീ).