എക്കലും മണ്ണും നിറഞ്ഞ് പള്ളിപ്പുറം രവീന്ദ്രകനാല്‍; മത്സ്യബന്ധനം തടസമാകുന്നു

EKM-FISHINGചെറായി: എക്കലും മണ്ണും അടിഞ്ഞ് നികന്നു കൊണ്ടിരിക്കുന്ന പള്ളിപ്പുറം പഞ്ചായത്തിലെ രവീന്ദ്രകനാലില്‍ നിന്നും  അടിയന്തിരമായി മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു മത്സ്യതൊഴിലാളികളും പരിസരവാസികളും പഞ്ചായത്തിനോടാവശ്യപ്പെട്ടു. കനാല്‍ നികന്നുകൊണ്ടിരിക്കുന്നതിനാല്‍ മത്സ്യബന്ധനത്തിനു തടസമാകുകയാണിവിടെ. ചീനവലക്കാര്‍ക്കും നീട്ടുവലക്കാര്‍ക്കുമൊന്നും വലയിടാന്‍ സാധിക്കുന്നില്ല.  മാത്രമല്ല നീരൊഴുക്ക് തടസപ്പെടുന്നതിനാല്‍ വെള്ളക്കെട്ടുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഉ|ാകുന്നു.

മുനമ്പം അഴിമുഖവും പള്ളിപ്പുറം പൊഴിയുമായി ബന്ധിപ്പിക്കുന്ന ഈ കനാല്‍ വഴിയാണു കടലില്‍ നിന്നും പൊഴിയിലേക്ക് മത്സ്യസമ്പത്ത് എത്തുന്നത്. ഇതു തടസപ്പെട്ടാല്‍  ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന നിരവധി മത്സ്യതൊഴിലാളികള്‍ പട്ടിണിയിലാകും. നേരത്തെ മത്സ്യതൊഴിലാളികള്‍ ഇത് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് പള്ളിപ്പുറം പഞ്ചായത്ത് കനാല്‍ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവരെ  നടപടിയായിട്ടില്ല. ഈ സാഹചര്യത്തില്‍ ഡ്രഡ്ജിംഗിനായി എം എല്‍എ ഫണ്ട് അനുവദിക്കണമെന്ന് മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Related posts