എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവം രണ്ടുപേര്‍കൂടി പിടിയില്‍

alp-ARRESTമാവേലിക്കര: അനധികൃത മദ്യവില്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തെക്കേക്കര ചൂരല്ലൂര്‍ അജി ഭവനത്തില്‍അജി(41), എല്‍ഐസി കോളനി ഷൈജു ഭവനത്തില്‍ ഷൈജു(36) എന്നിവരാണ് കുറത്തികാട് പോലീസിന്റെ പിടിയിലായത്.

മാന്നാര്‍ സിഐ ഷിബുപാപ്പച്ചന്‍, കുറത്തികാട് എസ്‌ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇനിയും 20ലധികം പ്രതികളെ പിടികൂടാനുണെ്ടന്നു കുറത്തികാട് എസ്‌ഐ അനൂപ് പറഞ്ഞു. കോളനിക്കാരുടെ ആക്രമണത്തില്‍ നട്ടെല്ലിനു സാരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ശിവപ്രസാദ് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ അജിത്കുമാര്‍(43), സതീശ്(43), സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. അനില്‍കുമാര്‍(34), ബാബു ഡാനിയേല്‍(40) എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts