എടത്വ-തായങ്കരി, എടത്വ-മാമ്പുഴക്കരി റോഡുകള്‍ നന്നാക്കാന്‍ എംഎല്‍എ തയാറാവണം

alp-youth-congressalpഎടത്വ: എടത്വ-തായങ്കരി-വേഴപ്ര, എടത്വ-കളങ്ങര-മാമ്പുഴക്കരി റോഡുകള്‍ അടിയന്തിരമായി നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കുട്ടനാട് എംഎല്‍എ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് എടത്വ മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപെട്ടു. ചക്കുളത്തുകാവില്‍ ഡിസംബര്‍ 12 ന് നടക്കുന്ന പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്ന നിരവധി തീര്‍ത്ഥാടകര്‍ ഉപയോഗിക്കേണ്ട റോഡുകളാണിത്. ഈ റോഡുകള്‍ നന്നാക്കുന്നതിന് പൊതുമരാമത്തിലും സര്‍ക്കാരിലും സമര്‍ദ്ദം ചെലുത്താന്‍ എംഎല്‍എ തയ്യാറാവണം.

അല്ലാത്തപക്ഷം എംഎല്‍എയുടെ വീട്ടുപടിക്കല്‍ സമരം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് വീണ്ടും തയ്യാറാവുമെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മാവേലിക്കര ലോക്‌സഭാ പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു. താറാവ് കര്‍ഷകര്‍ക്ക് അടിയന്തിരമായി 300 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കണ്‍വന്‍ഷന്‍ ഉന്നയിച്ചു.

മണ്ഡലം പ്രസിഡന്റ് കെ.ജെ. റിജിന്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് വി.കെ. സേവ്യര്‍, എന്‍.എസ്.യു. ദേശീയ സെക്രട്ടറി ടിജിന്‍ ജോസഫ്, ബെന്‍സണ്‍ ജോസഫ്, ജിന്‍സി ജോളി, ആന്റണി കണ്ണംകുളം, അന്തോനി ഔസേഫ്, വര്‍ഗീസ് എം. രാജു, എസ്. സജ്ഞയ്, കൃഷ്ണകുമാര്‍, കെവിന്‍ ജോസഫ്, വിഷ്ണു വി. നായര്‍, ക്രിസ്റ്റോ ജോസ്, രാഹുല്‍ റജി, ബ്ലസണ്‍ വര്‍ഗീസ്, രാഹുല്‍ പി.ആര്‍, ജിക്കു ജയിംസ്, ജോസഫ് ജയിംസ്, സിബിന്‍ കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts