എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ ആറിന് ഉള്ള മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവക്ക് ശേഷം 7.30 ന് ഫൊറോനാ പള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ കൊടി ആശീര്‍വ്വദിച്ച് ഉയര്‍ത്തിയതോടെയാണ് പെരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കൊടിയേറ്റിനെ തുടര്‍ന്ന് തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാനയും നടന്നു.
രാവിലെ ആറിന് പ്രധാന അള്‍ത്താരയില്‍ നടന്ന ദിവ്യബലിക്കുശേഷം പൊന്‍, വെള്ളി കുരിശുകളുടേയും മെഴുകുതിരികളുടേയും മുത്തുകുടകളുടേയും അകമ്പടിയോടെ വിശ്വസ സാഗരത്തെ സാക്ഷിയാക്കി ആശീര്‍വദിച്ച കൊടി മുകളിലേക്ക് ഉയര്‍ന്നു.