എട്ടുവയസുകാരിയെ കൗമാരക്കാരന്‍ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി

crimeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുവായ കൗമാരക്കാരന്‍ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഉത്തംനഗറിലായിരുന്നു സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീടിനു അരകിലോമീറ്റര്‍ മാറി അഴുക്കുചാലില്‍ മൃതദേഹം കണ്ടെത്തി. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

Related posts