എണ്ണപ്പെട്ട നാളുകളുമായി… രോമക്കുപ്പായമില്ലാത്ത ആട്ടിന്‍കുഞ്ഞ് കൗതുകമാകുന്നു

aaduകൊടകര: ഒന്നരമാസത്തോളം പ്രായമെത്തിയിട്ടും ദേഹത്ത് രോമങ്ങള്‍ വളരാതെ ആട്ടിന്‍കുട്ടി കൗതുകമാവുന്നു. പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂര്‍ കൂനന്‍ വര്‍ഗീസിന്റെ വീട്ടിലെ ആട്ടിന്‍കുട്ടിക്കാണ് ഈ വൈകല്യം. രോമങ്ങളുടെ സംരക്ഷണമില്ലാത്ത ഈ ആട്ടിന്‍കുട്ടി അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ പറഞ്ഞത്. പൂര്‍ണ ആരോഗ്യത്തോടെ തുള്ളിച്ചാടി നടക്കുകയാണ് ഇപ്പോള്‍ ഈ ആട്ടിന്‍കുട്ടി.

Related posts