എന്തും നഷ്ടപ്പെടുത്താന്‍ തയാറെന്ന് കാജല്‍

കാജലിന്റെ ഫാമിലി ടൂര്‍; തലയുടെ സിനിമ പെരുവഴിയിലായി ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര നിലയില്‍ ഉയര്‍ ത്തിയ എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയാറായിക്കൊണ്ടി രിക്കുകയാണ്. ചിത്രത്തില്‍ ഒരു ചെറിയ വേഷം ലഭിച്ചാല്‍ പോലും ചെയ്യാന്‍ തയ്യാറാണെന്നാണ് ഇവിടെയുള്ള ഓരോ അഭിനേതാവും പറയുന്നത്.

ഇതിനിടെയാണ് ബാഹുബലി 3 എടുക്കാന്‍ രാജമൗലി തയാറാകുകയും ചിത്രത്തില്‍ ഒരു വേഷത്തിനായി തന്നെ വിളിക്കുകയും ചെയ്താല്‍ ആ സിനിമയ്ക്കു വേണ്ടി എന്തും നഷ്ടപ്പെടുത്താന്‍ താന്‍ തയാറാണെന്നു പറഞ്ഞ് നടി കാജല്‍ രംഗത്തെത്തിയിരിക്കുന്നത്. ബാഹുബലി 3 യില്‍ ഒരു അവസരം ലഭിച്ചാല്‍ അതിനാ യിരിക്കും ഞാന്‍ ഏറ്റവും പ്രധാന്യം നല്‍കുന്നത്. ലോകത്തിലുള്ള എന്തിനെയും ആ സിനിമയ്ക്ക് വേണ്ടി നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറാണ്.ബാഹുബലി പോലുള്ള സിനിമകള്‍ ഒരു ട്രെന്‍ഡായി കൊണ്ടുവരാന്‍ കഴിയില്ല.

വളരെ ചെലവേറിയ ചിത്രമാണ് ബാഹുബലി. ആ പരിമിതിയില്‍ നിന്നുകൊണ്ടു തന്നെ ബാഹുബലിയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് രാജമൗലി എന്ന സംവിധായകന്റെ കഴിവാണ്. വല്ലപ്പോഴും ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് ബാഹുബലി പോലുള്ള സിനിമകള്‍-  കാജല്‍ പറയുന്നു. ബോളിവുഡില്‍ ഞാന്‍ അധികം അഭിനയിക്കാത്തത് മനഃപൂര്‍വമല്ല. ഞാനിപ്പോള്‍ തെലുങ്കിലും തമിഴിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്. അധികം വൈകാതെ ബോളിവുഡില്‍ സജീവമാകുംമെന്നും കാജല്‍ പറഞ്ഞു

Related posts