എലികളുടെ പേടിസ്വപ്‌നമാണ് പൂച്ചകള്‍. എന്നാല്‍ എലികള്‍ക്ക് പൂച്ചകളേക്കാല്‍ വലുപ്പമുണ്ടായാലോ.പൂച്ച എലിയെ പിടിക്കുമോ അതോ എലി പൂച്ചയെ പിടിക്കുമോ. ദക്ഷിണ ലണ്ടനിലെ ഹൗസിംഗ് എസ്‌റ്റേറ്റിലുള്ള ഭവനങ്ങളില്‍ നിന്നു പിടികൂടിയ എലികള്‍ക്കാണ് ഈ അസാമാന്യ വലുപ്പം. പിടികൂടിയ പല എലികള്‍ക്കും കൊച്ചു മനുഷ്യക്കുട്ടികളുടെയത്ര വലുപ്പമുണ്ടായിരുന്നു.
ബ്രിട്ടനില്‍ ആദ്യമായിയാണ് ഇത്രയും വലിപ്പമുള്ള എലികളെ പിടികൂടൂന്നത്. മറ്റ് എലികളില്‍ നിന്നും വ്യത്യസ്ഥമായി പരസ്പരം ഭക്ഷിക്കുന്ന ശീലവും ഈ ഭീകരഎലികള്‍ക്കുണ്ട്. ലോഡ് ഹെര്‍ എന്നയാളാണ് ഈ എലികളെ പിടികൂടിയത്. വീട്ടിലുള്ള ചെറിയ എലികളെ മുഴുവന്‍ ഈ എലികള്‍ തിന്നൊടുക്കിയതായി ലോഡ് പറഞ്ഞു.
മൊത്തം ആറ് എലികളാണ് ലോഡിന്റെ കെണിയില്‍ വീണത്. ബ്രിട്ടനില്‍ ഇത്തരത്തിലുള്ള 20 കോടിയലധികം എലികളുണ്ടെന്നാണ് കണക്ക്. ഇതേ ദിവസം തന്നെ ഇവിടെ 60കാരനായ മൈക്കല്‍ ഗ്രിഗറിയുടെ കാല്‍ ഭീകരഎലികളിലൊന്നു കടിച്ചു മുറിച്ചിരുന്നു. ഒരു പൂച്ചയുടെ വലുപ്പമുള്ള എലിയായിരുന്നു അതെന്നു ഗ്രിഗറി പറയുന്നു. എന്തായാലും ഗ്രാമവാസികളെല്ലാം എലിപ്പേടിയിലാണ് ഇപ്പോള്‍ കഴിയുന്നത്.