പൊന്‍കുന്നം: ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയില്‍ ആയവരെ ചോദ്യം ചെയ്തു വരുന്നതായി പോലിസ് അറിയിച്ചു. എലിക്കുളം ആളുറുമ്പ് ചിറ്റക്കാട്ട് ജോയിയെയാണ് (58) സ്വന്തം സഹോദരന്റെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു അനുജന്മാരെ പോലീസ് ഇന്നലെ രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കം മൂലം സഹോദരന്‍ വെട്ടി കൊല പ്പെടുത്തിയതാണെന്നാണ് അനുമാനം.ഇന്നലെ വൈകിട്ട് ജോയിയുടെ വീടിന്റെ അടുത്ത് തന്നെ താമസിക്കുന്ന അനുജന്‍ ടോമിയുടെ വീട്ടിലാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിനും മുഖത്തിനും കോടാലികൊണ്ട് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. ജോയിയുടെ മൃദദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
പൊന്‍കുന്നം സി ഐ റ്റി.റ്റി. സുബ്രഹ്മണ്യം, എസ് ഐ കെ. അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സഹോദരന്മാരുടെ വീടുകള്‍ തൊട്ടു ചേര്‍ന്നാണ് . വൈകിട്ട് ഇവര്‍ ഒത്തുചേര്‍ന്നു മദ്യപിച്ചിരുന്നതായും ടോമിയുമായി തര്‍ക്കമുണ്ടയതായും പിടിയിലായവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് ജോയിയുടെ അനുജന്മരായ ടോമി, ജെയിംസ് എന്നിവരെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തുകൂലിപ്പണിക്കാരനായിരുന്നു ജോയി. ഭാര്യ പരേതയായ ലീലാമ്മ. മക്ക