ബാഴ്‌സിലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഫറന്‍സില്‍ ബിസിനസ് ക്ലാസിനെ ലക്ഷ്യമിട്ട് എച്ച്പി പുതിയ സ്മാര്‍ട്ട്‌ഫോണ്‍എലൈറ്റ് എക്‌സ് 3 പുറത്തിറക്കി. വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5.96 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. സ്‌നാപ്പ് ഡ്രാഗണ്‍ 820 ആണ് പ്രോസസര്‍. റാം 4 ജിബി. 4,150 എംഎഎച്ച് ബാറ്ററിയാണ് എലൈറ്റ് എക്‌സ് 3 യുടെ ഊര്‍ജ സ്‌ത്രോതസ്.
മറ്റു സവിശേഷതകള്‍.
64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് (എസ്ഡി കാര്‍ഡുപയോഗിച്ച് 2 ടിബി വരെ) സ്‌റ്റോര്‍ ചെയ്യാം. 8 എംപി ഫ്രണ്ട് കാമറയും 16 എംപി റിയര്‍ കാമറയും ചിത്രങ്ങളെ കൂടുതല്‍ മിഴിവുള്ളതാക്കും. ലാപ്പ്‌ടോപ്പിനു പകരമായി ഉപയോഗിക്കാവുന്ന ഈ ഫോണിന്റെ ഭാരം 195 ഗ്രാം മാത്രമാണ്. ഐഫോണ്‍ 6 എസ് പ്ലസിന്റെ വിലയുടെ അടുത്തുവരുമെന്നാണ് കണക്കാക്കുന്നത്.
–ജെനറ്റ് ജോണ്‍