എല്‍ഡിഎഫ് അധികാരത്തിലെത്തും: പി. ജയരാജന്‍

KNR-PYAYARARAJANകൂത്തുപറമ്പ്: ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ഫലമായാണു കേരളത്തില്‍ യുഎപിഎ നിയമം ദുരുപയോഗം ചെയ്യപ്പെട്ടതെന്നും ഇതിലൂടെ എല്‍ഡിഎഫിനെ ഇല്ലായ്മ ചെയ്യലായിരുന്നു അവരുടെ ലക്ഷ്യമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാട്യം കോങ്ങാറ്റ എല്‍പി സ്കൂളിലെ 38 ാം നമ്പര്‍ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ്-ആര്‍എസ്എസ് കൂട്ടുകെട്ടിലൂടെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവുമെന്ന് ധരിക്കേണ്ട. ജില്ലാ സെക്രട്ടറിയുടെ അഭാവത്തിലും ഒറ്റക്കെട്ടായി തന്നെയാണ് ഇവിടെ പ്രവര്‍ത്തനം നടന്നതെന്നും വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നും ജയരാജന്‍ പറഞ്ഞു. രാവിലെ 8.30 ഓടെ ഭാര്യ യമുനക്കൊപ്പമാണ് ജയരാജന്‍ വോട്ടു ചെയ്യാനെത്തിയത്.

Related posts