തലശരേി: തലശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി അബ്ദുള്ളക്കുട്ടി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനെ കണ്ട് അനുഗ്രഹം തേടി. ഇന്ന് രാവിലെ എട്ടോടെയാണ് അബ്ദുള്ളകുട്ടി അതിരൂപത ആസ്ഥാനത്തെത്തിയത്. വികാരി ജനറാള്‍മാരായ മോണ്‍.ജോണ്‍ ഒറകുണ്ടില്‍, ഏബ്രഹാം പോണാട്ട്, ചാന്‍സലര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, പ്രൊക്യൂറേറ്റര്‍ ഫാ.ആന്റണി മുതുകുന്നേല്‍, ജുഡീഷല്‍ വികാര്‍ ഫാ.തോമസ് തെങ്ങുംപള്ളി എന്നിവര്‍ ചേര്‍ന്ന് അബ്ദുള്ളകുട്ടിയെ സ്വീകരിച്ചു.
അബ്ദുള്ളക്കുട്ടിയും ആര്‍ച്ച് ബിഷപും തലശേരിയുടെ വികസനത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഡിസിസി സെക്രട്ടറിമാരായ എം.പി. അരവിന്ദാക്ഷന്‍, അഡ്വ.സി.ടി. സജിത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണയാട് ബാലകൃഷ്ണന്‍, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.വി. സൈനുദ്ദീന്‍, വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. രഘുനാഥ്, നഗരസഭാ കൗണ്‍സിലര്‍ പത്മജ എന്നിവരും അബ്ദുള്ളക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.