നാം ജീവിക്കുന്ന ഭൂമിയുടെ മനോഹാരിത വിളിച്ചോതുന്ന പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണു 22കാരനായ ആന്‍ഡ്രൂ ലിംഗ് എന്ന ചെറുപ്പക്കാരന്റെ ഹോബി. പക്ഷേ, വെറുതെ അവ ക്യാമറയില്‍ പകര്‍ത്തുകയല്ല ഇദ്ദേഹം ചെയ്യുന്നത്. താന്‍ പകര്‍ത്തുന്ന എല്ലാ ചിത്രങ്ങളിലും ഏകനായി നില്‍ക്കുന്ന മനുഷ്യനുണ്ടാകും എന്നു അദ്ദേഹം ഉറപ്പുവരുത്താറുണ്ട്.
പ്രകൃതിയുടെ അദ്ഭുതങ്ങള്‍ക്കു മുന്‍പില്‍ മനുഷ്യന്‍ എത്ര ചെറിയവനാണെന്ന സന്ദേശമാണു ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. ഈ ഭൂമിയില്‍ ധാരാളമുണ്ട് കാണാന്‍ എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.