ഏതുനിമിഷവും റോഡിലേക്ക് വീഴാവുന്ന രീതിയില്‍ സ്കൂളിനു മുന്നിലെ മരം ഭീഷണിയാകുന്നു

KNR-MARAMപുതിയതെരു: സ്കൂളിനു മുന്നിലെ പടുകൂറ്റന്‍ മരം ഭീഷണിയാവുന്നു. പുതിയതെരു കാട്ടാമ്പള്ളി റോഡില്‍ രാമഗുരു യുപി സ്കൂള്‍ ജംഗ്ഷനിലാണ് ഏതുനിമിഷവും റോഡിലേക്ക് വീഴാവുന്ന രീതിയില്‍ ഭീഷണിയായി മരമുള്ളത്.   ഈ മരത്തിന് ചുവട്ടിലാണ് വളപട്ടണം പോലീസ് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗും അനുവദിച്ചിരിക്കുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചു മാറ്റാന്‍ നടപടി വേണമെന്നു കാണിച്ചു രക്ഷിതാക്കള്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സമീപത്തെ വ്യാപാരിയായ പി.എം. അമീര്‍ പറഞ്ഞു.

നിരവധി പേര്‍ ആരാധനയ്ക്കായി എത്തുന്ന ബിലാല്‍ മസ്ജിദ് പള്ളിയും ഇതിനു സമീപമാണ്.   റംസാന്‍ കാലമായതിനാല്‍ ആരാധനാലയത്തില്‍ എത്തുന്നവരും നിരവധിയാണ്. രാവിലെയും വൈകുന്നേരവും സ്കൂള്‍ സമയങ്ങളില്‍ ഇവിടെ ഗതാഗത കുരുക്കും പതിവാണ്. റോഡിന്റെ ഇരുഭാഗത്തും തട്ടുകടകള്‍ അനുവദിച്ചതും ദുരിതമായിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. മരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related posts