ഏഷ്യന്‍ ബാഡ്മിന്റണ്‍: സൈന സെമിയില്‍

sp-sainaവുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിയില്‍ കടന്നു. മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ ഷിസിയാന്‍ വാംഗിനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് സൈന അവസാന നാലില്‍ എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍: 21-16, 21-19. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളിലും ഷിസിയാന്‍ വാംഗിനോടു പരാജയം രുചിച്ച സൈനയ്ക്കിത് മധുരപ്രതികാരം കൂടിയായി. കഴിഞ്ഞദിവസം നടന്ന ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പി. വി. സിന്ധു തോറ്റു പുറത്തായിരുന്നു. നിലവില്‍ സൈന മാത്രമാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ താരം.

Related posts