കോട്ടയം: ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും ഒരു ലക്ഷത്തിലധികം കര്‍മസേനാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1200ലധികം വാര്‍ഡുകളില്‍ നിന്ന് 6000 കര്‍മസേനാംഗങ്ങളെ തെരഞ്ഞെടുക്കുമെന്നു ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.കര്‍മസേനാംഗങ്ങളെ തെരഞ്ഞെടുക്കുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഏറ്റുമാനൂര്‍ പൂച്ചിനാപ്പള്ളിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റീജണല്‍ പ്രസിഡന്റ് അച്ചന്‍കുഞ്ഞ് ചേക്കോന്തയില്‍ അധ്യക്ഷതവഹിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.വി. പ്രസാദ്, എം.എന്‍. ദിവാകരന്‍ നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി നീണ്ടൂര്‍ മുരളി, കെ.ജെ. ജോര്‍ജ്, ജില്ലാ ഭാരവാഹികളായ ബിജു കുമ്പിളിക്കല്‍, തോമസ് ടി.മാളേല്‍, ടി.സി. റോയി, വി.കെ. സുരേന്ദ്രന്‍, ടോണി തോമസ്, ആര്‍പ്പൂക്കര തങ്കച്ചന്‍, മാത്യു വാക്കത്തുമാലി, തോമസ് പുളിങ്ങാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.